ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സെപ്റ്റംബർ 16ന് ആചരിക്കാനിരുന്ന ദേശീയ ചലച്ചിത്ര ദിനം സെപ്റ്റംബർ 23ലേക്ക് മാറ്റി. 75 രൂപയ്ക്ക് സിനിമാ ടിക്കറ്റ് പ്രേക്ഷകർക്ക് ലഭ്യമാക്കിയാണ് ദേശീയ ചലച്ചിത്ര ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. രാജ്യത്തെ നിരവധി മൾട്ടിപ്ലക്സുകൾ ഇതിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്രയുടെ സ്വീകാര്യതയാണ് സിനിമ ദിനം മാറ്റിവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയാൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’ ബോക്സ് ഓഫീസിൽ 200 കോടിയിലധികം നേടി.
ഏറെക്കാലത്തിന് ശേഷമാണ് ഒരു ബോളിവുഡ് ചിത്രം തീയേറ്ററുകളിൽ വിജയിക്കുന്നത്. വാരാന്ത്യം അടുക്കുമ്പോൾ വെള്ളിയാഴ്ച കൂടുതൽ ആളുകൾ തിയേറ്ററുകളിലെത്തും. മാത്രമല്ല, ഒരു സിനിമ റിലീസ് ചെയ്താൽ, ആദ്യത്തെ രണ്ടാഴ്ചത്തെ വരുമാനം നിർണ്ണായകമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സിനിമാ ദിനം മാറ്റിവച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.