ടി.കെ. പൂക്കോയ തങ്ങളുടെ രാജി ജമാഅത്ത് അംഗീകരിച്ചു

ചന്തേര: ഫാഷൻഗോൾഡ് തട്ടിപ്പ് കേസിലെ പ്രതി ചന്തേര യിലെ ടി.കെ. പൂക്കോയതങ്ങളുടെ രാജി ചന്തേര മുസ്്ലീം ജമാഅത്ത് സ്വീകരിച്ചു. കഴിഞ്ഞ 35 വർഷമായി ചന്തേര മുസ്്ലീം ജമാഅത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നയാളാണ് ടി.കെ. പൂക്കോയ തങ്ങൾ. തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ് പൂക്കോയ തങ്ങൾ ചന്തേര ജമാഅത്തിന്റെ പ്രസിഡന്റ് സ്ഥാനം താജിവെച്ചത്. തൃക്കരിപ്പൂർ സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ടായിരുന്ന ഇദ്ദേഹത്തെ നേരത്തെ തന്നെ തൽസ്ഥാനത്തു നിന്നും നീക്കിയിരുന്നു.


ഇന്നലെ ചേർന്ന ജമാഅത്ത് കമ്മിറ്റിയോഗമാണ് പൂക്കോയയുടെ രാജി അംഗീകരിച്ചത്. ചന്തേര ജമാഅത്തിന്റെ പഴയ കമ്മിറ്റി പിരിച്ചു വിട്ട് പതിനേഴംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. കെ.പി.പി. മുഹമ്മദ്കുഞ്ഞിയുടെ സാന്നിദ്ധ്യത്തിലാണ് പുതിയ ജമാഅത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റിയോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിക്കും. ടി.കെ. പൂക്കോയ തങ്ങളുടെ വീടിന് സമീപത്തെ ജമാഅത്ത് പള്ളിയുടെ പ്രസിഡന്റ് സ്ഥാനമാണ് പൂക്കോയ തങ്ങൾ രാജി വെച്ചത്.

LatestDaily

Read Previous

ജീവനൊടുക്കിയ അശ്്വിത കടുത്ത ഏകാന്തതയുടെ രക്തസാക്ഷി

Read Next

റിട്ട. ബാങ്ക് ജീവനക്കാരൻ മരണപ്പെട്ടു