ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എടപ്പാടി: സേലത്ത് നിന്നുള്ള ഒരു യുവാവ് റിവേഴ്സ് ഗിയറിൽ 16 കിലോമീറ്ററിലധികം പിന്നിലേക്ക് ഓടിച്ച് റെക്കോർഡ് സൃഷ്ടിച്ചു. സേലം ജില്ലയിലെ എടപ്പാടി ബൈപ്പാസിലാണ് 35 കാരനായ ചന്ദ്രമൗലിയുടെ പ്രകടനം. ചന്ദ്രമൗലി ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പിറകോട്ട് ഡ്രൈവ് ചെയ്യുന്ന വ്യക്തിയായി മാറി.
മലയാളിയായ ടെസ്സൻ തോമസിന്‍റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. 29 മിനിറ്റും 10 സെക്കൻഡും കൊണ്ട് ചന്ദ്രമൗലി 16 കിലോമീറ്ററും 140 മീറ്ററും പിന്നിട്ടു. പത്തനംതിട്ട സ്വദേശി ടെസ്സൻ മാത്യു 30 മിനിറ്റിനുള്ളിൽ 14 കിലോമീറ്ററും 200 മീറ്ററും താണ്ടിയിരുന്നു.
ഏറ്റവും ദൈർഘ്യമേറിയ റിവേഴ്‌സ് ഡ്രൈവിംഗിനുള്ള ലോക റെക്കോർഡ് അമേരിക്കൻ ജോഡികളായ ബ്രയാൻ കീൻ- ജെയിംസ് റൈറ്റ് എന്നിവരുടെ പേരിലാണ്. 37 ദിവസം കൊണ്ട് 14,534 കിലോമീറ്റർ ദൂരം അവർ പിന്നിട്ടു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം, 1984 ൽ, അവർ 15 യുഎസ് സംസ്ഥാനങ്ങളിലൂടെയും കാനഡയുടെ ചില ഭാഗങ്ങളിലൂടെയും സഞ്ചരിച്ചു.