വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡി ലിറ്റ് നൽകാൻ തീരുമാനിച്ചിട്ടില്ല: കാലിക്കറ്റ് വിസി

തേഞ്ഞിപ്പലം: സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡി ലിറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാല തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ ഒരു തീരുമാനമോ ചർച്ചയോ നടന്നിട്ടില്ലെന്ന് വിസി ഡോ. എം.കെ.ജയരാജ് പറഞ്ഞു.

ഉന്നത സ്ഥാനങ്ങളിലുള്ള ഇരുവരെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനും തയ്യാറല്ല. പ്രമേയം തയാറാക്കി എത്തിച്ച സിൻഡിക്കറ്റ് അംഗത്തോട് അത് അവതരിപ്പിക്കാൻ പറ്റില്ലെന്ന കാര്യം അറിയിച്ചിരുന്നു. അദ്ദേഹം അത് അവതരിപ്പിച്ചില്ല. സിൻഡിക്കേറ്റിന് ഡി ലിറ്റ് കമ്മിറ്റി ആരുടെയും പേര് സമർപ്പിച്ചിട്ടില്ലെന്ന് വിസി പറഞ്ഞു.

K editor

Read Previous

ഹിജാബ് കേസ്; സുപ്രീം കോടതിയിൽ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അഭിഭാഷകൻ

Read Next

റിവേഴ്‌സ് ഗിയറില്‍ 16 കിലോമീറ്റര്‍; മലയാളിയുടെ റെക്കോർഡ് തകർത്ത് സേലം സ്വദേശി