ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗം; നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും

ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസത്തേക്കാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പറ്റി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

20 വര്‍ഷത്തോളം നീണ്ട എസ്.സി.ഒ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ, ഉസ്ബെക്കിസ്ഥാൻ , ഇറാൻ രാഷ്ട്രത്തലവൻമാരുമായി നയതന്ത്ര ചർച്ചകൾ നടത്തും. ഭക്ഷ്യവസ്തുക്കളുടെ വ്യാപാരവും കയറ്റുമതിയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി റഷ്യയുമായി ചർച്ച നടത്തും.

എസ്.സി.ഒ അംഗരാജ്യങ്ങളുടെ നേതാക്കൾ, നിരീക്ഷക രാജ്യങ്ങൾ, എസ്.സി.ഒ സെക്രട്ടറി ജനറൽ, എസ്.സി.ഒ റീജിയണൽ ആന്‍റി ടെററിസ്റ്റ് സ്ട്രക്ചർ എക്സിക്യൂട്ടീവ് ഡയറക്ടർ, തുർക്ക്മെനിസ്ഥാൻ പ്രസിഡന്‍റ്, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

K editor

Read Previous

എല്ലാ സെസ് ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പരിഗണനയില്‍: പീയുഷ് ഗോയല്‍

Read Next

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു