മടിക്കൈയിൽ അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: മടിക്കൈയിൽ അതിഥി തൊഴിലാളി യുവാവിനെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കണ്ണിപ്പാറ ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളി ഉത്തർപ്രദേശ് സ്വദേശിയായ മനോജ് രാജ്ഗറിനെയാണ് 27, ഇന്ന് രാവിലെ സ്ഥാപനത്തിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മനോജ് രാജ്ഗർ ഇവിടെ ജോലി ചെയ്യുന്നു. നീലേശ്വരം എസ്.ഐ, കെ.പി. സതീഷ് ഇൻക്വസ്റ്റ് നടത്തിയ ജഡം പോസ്റ്റ്മോർട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

LatestDaily

Read Previous

ജ്വല്ലറി തട്ടിപ്പിന് പിറകെ ക്രിപ്റ്റോ തട്ടിപ്പും: വഞ്ചിക്കപ്പെട്ടത് നൂറോളം പേർ

Read Next

ഡിവൈഎഫ്ഐ എംഎൽഏ വീടുമാർച്ച് ഏശിയില്ല