ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: ഗണേശോത്സവത്തിനിടെ ലേസർ ലൈറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് 65 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗവിദഗ്ദ്ധരുടെ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലേസർ ലൈറ്റുകളുടെ ഉപയോഗം ഹോർമോൺ മാറ്റങ്ങളിലേക്ക് നയിച്ചുവെന്നും ഇത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ അവസ്ഥയ്ക്ക് കാരണമായെന്നും (രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അംശം കുറയുന്ന ഒരു അവസ്ഥ), നേത്രരോഗ വിദഗ്ധരുടെ സംഘടനാ നേതാവ് ഡോ. അഭിജിത് ടഗാരേ പറഞ്ഞു.
‘ലേസർ ലൈറ്റുകൾ അടിച്ചുകൊണ്ടിരിക്കെ നിരവധി ആളുകൾ മണിക്കൂറുകളോളം നൃത്തം ചെയ്യുകയായിരുന്നു. ഇത് റെറ്റിനയിൽ രക്തസ്രാവത്തിന് കാരണമായി. ഇതാണ് പിന്നീട് കാഴ്ച നഷ്ടപ്പെടാനും കാരണമായത്’, ഡോക്ടർ പറഞ്ഞു.