യൂത്ത് ലീഗ് പാർട്ടി ഓഫിസുകൾ ഇനി മുതൽ ‘ജനസഹായി കേന്ദ്രങ്ങൾ’

കോഴിക്കോട്: പാർട്ടി ഓഫീസുകൾ സൗജന്യ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം 50 ‘ജനസഹായി കേന്ദ്രങ്ങൾ’ തുടങ്ങും.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രാദേശിക തലത്തിൽ പാർട്ടി ഓഫീസുകളിൽ സൗജന്യ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് അതിവേഗം സൗജന്യമായി ലഭ്യമാക്കുകയാണ് ജനസഹായി കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ പാലിയേറ്റീവ്, സാമൂഹിക സേവന സംവിധാനങ്ങൾ ലീഗ് ഓഫീസുകൾ വഴി പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം ജനസഹായി കേന്ദ്രങ്ങൾ തുറക്കുന്നതോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സൗഹൃദം സൃഷ്ടിക്കാൻ കഴിയും. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓഫീസ് കെട്ടിടങ്ങൾ സജീവമാക്കാനും കഴിയും.

K editor

Read Previous

എറണാകുളത്ത് കാണാതായ സഹോദരങ്ങളില്‍ ആണ്‍കുട്ടിയെ കണ്ടെത്തി

Read Next

ദോബാര സിനിമയ്‌ക്കെതിരെ കാമ്പയിന്‍; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് കയര്‍ത്ത് താപ്‌സി പന്നു