ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ് ഭേദമായി
ഉദുമ: ഫാഷൻ ഗോൾഡ് തട്ടിപ്പുകളിൽ പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ കണക്കുകൾ ശേഖരിച്ചു വരുന്ന മുസ്ലീംലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ്.
ഹാജിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ, ഫാഷൻ ഗോൾഡ് നിക്ഷേപങ്ങളുടെ കണക്കെടുപ്പ് തീർത്തും അനിശ്ചിതത്വത്തിലായി.
സപ്തംബർ 30-ന് മുമ്പ് ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചവരുടെ യഥാർത്ഥ കണക്കുകളും, കൈപ്പറ്റിയ പണം ജ്വല്ലറി ചെയർമാൻ എം. സി. ഖമറുദ്ദീന് തിരിച്ചുകൊടുക്കാൻ ഉതകുന്ന ആസ്തികളും പരിശോധിച്ച് നൽകാനാണ് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം കല്ലട്ര മാഹിൻ ഹാജിയെ ചുമതലപ്പെടുത്തിയത്.
കണ്ണൂർ- കാസർകോട് ജില്ലകളിലുള്ള ജ്വല്ലറി നിക്ഷേപകർ മുഴുവൻ മാഹിൻ ഹാജിയുടെ മേൽപ്പറമ്പിലുള്ള വീട്ടിലെത്തി പണത്തിന്റെ കണക്കുകൾ നൽകി വരുന്നതിനിടയിലാണ്, കോവിഡ് ബാധ മൂലം മാഹിൻ ഹാജി ചികിൽയിലായത്.
ഈ സാഹചര്യത്തിൽ സപ്തംബർ 30-ന് മുമ്പ് ഫാഷൻ ഗോൾഡ് കണക്കുകൾ ലീഗ് നേതൃത്വത്തിന് സമർപ്പിക്കാൻ മാഹിൻ ഹാജിക്ക് കഴിയില്ല.
മാഹിൻഹാജിയുടെ ഇളയ സഹോദരൻ അഷ്റഫിനും കോവിഡ് സ്ഥിരീകരിച്ചു. കണക്കുകൾ പരിശോധിക്കാൻ മാഹിൻഹാജിയെ അഷ്റഫും സഹായിച്ചിരുന്നു.
തട്ടിപ്പിനിരയായ നിക്ഷേപകർ കൂട്ടത്തോടെയാണ് നിത്യവും മേൽപ്പറമ്പിലുള്ള മാഹിൻഹാജിയുടെ വീട്ടിലെത്തിയിരുന്നത്.