ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലഖ്‌നൗ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉത്തർപ്രദേശിലെ പര്യടന ദിനങ്ങൾ കൂട്ടി. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിൽ രണ്ട് ദിവസത്തെ പര്യടനം നടത്തുമ്പോൾ, ബി.ജെ.പിക്ക് യാതൊരു സ്വാധീനവുമില്ലാത്ത കേരളത്തിൽ 18 ദിവസം പര്യടനം നടത്തുന്നതിനെ സി.പി.ഐ.എം വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ യാത്രയുടെ ദിനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഉത്തർ പ്രദേശിൽ ഭാരത് ജോഡോ യാത്ര അഞ്ച് ദിവസം പര്യടനം നടത്തും. എന്നാൽ യുപിയിൽ യാത്ര ആദ്യം നിശ്ചയിച്ചിരുന്നത് അഞ്ച് ദിവസമാണെന്ന് കോൺഗ്രസ് നേതൃത്വം പിന്നീട് വ്യക്തമാക്കി.
“ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ 18 ദിവസവും ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ രണ്ട് ദിവസവും നീളുന്ന യാത്ര കൊണ്ടോണോ രാഹുലിന്റെ ബി ജെ പി-ആര്‍ എസ് എസ് പോരാട്ടം” എന്ന ടാഗ് ലൈനോടെ സി.പി.ഐ.എം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഐഎമ്മിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഇത് പങ്കുവെച്ചിട്ടുണ്ട്.