10 ദിവസം കൊണ്ട് 10 കിലോ കുറഞ്ഞു, ജയിലില്‍ ഭക്ഷണം വെള്ളം മാത്രം; കെആര്‍കെ

ലൈംഗികാതിക്രമക്കേസിലും വിദ്വേഷ പ്രചരണക്കേസിലും അറസ്റ്റിലായ നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാനെ ജാമ്യത്തിൽ വിട്ടു. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് കെആർകെയെ വിട്ടയച്ചത്. പിന്നാലെ, അറസ്റ്റിനോട് പ്രതികരണവുമായി ഇദ്ദേഹം രംഗത്ത് വരികയും ചെയ്തു.

10 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തന്‍റെ ഭാരം 10 കിലോയോളം കുറഞ്ഞതായി കെആർകെ ട്വീറ്റ് ചെയ്തു. ലോക്കപ്പിലെ തന്‍റെ ഭക്ഷണം പച്ചവെള്ളം മാത്രമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവർക്ക് തന്‍റെ അറസ്റ്റിൽ പങ്കില്ലെന്നാണ് കെആർകെ പറയുന്നത്. അറസ്റ്റിന് പിന്നിൽ സൽമാൻ ഖാൻ ആണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സല്‍മാന്‍ ഖാന്റെ പേരെടുത്ത് പറയാതെ ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നുവെന്ന് കെ.ആര്‍.കെ പറയുന്നു

K editor

Read Previous

ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് മുങ്ങാന്‍ പ്രധാനമന്ത്രിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗത; മോദിയെ പരിഹസിച്ച് ഉവൈസി

Read Next

യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി; പര്യടനം അഞ്ച് ദിവസം