അപവാദ പ്രചാരണം നടത്തുന്നു; കെഎസ്ആര്‍ടിസിയിൽ ആരുടെയും ജോലി പോകില്ലെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങളില്‍ വിശദീകരണവുമായി എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് രംഗത്ത്. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ ഫണ്ട് എംഡി ബിജു പ്രഭാകര്‍ തടഞ്ഞുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരേയാണ് എഫ്ബി പേജിലൂടെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേത്, കെ.എസ്.ആര്‍.ടി.സിയുടെ ഭാവി തന്നെ അപകടത്തിലാക്കാം എന്ന ദുഷിച്ച ചിന്തയാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഇപ്പോൾ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങൾ ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനായുള്ളതാണ്. പരിഷ്‌കരണത്തിലൂടെ ഒരാള്‍ക്ക് പോലും ജോലി നഷ്ടമാവില്ലെന്ന് ബിജു പ്രഭാകര്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിക്കുന്നു.

Read Previous

മിൻസയുടെ മൃതദേഹം പന്നിമറ്റത്തെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു

Read Next

വിഴിഞ്ഞം സമരം രാഷ്ട്രീയമല്ല, മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി