ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലം നാളെ മുതൽ

ദോഹ: ലോകകപ്പ് ലോഗോയുള്ള ഫാൻസി നമ്പർ പ്ലേറ്റുകളുടെ ഇലക്ട്രോണിക് ലേലം നാളെ ആരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മെട്രാഷ് 2 ആപ്പ് വഴിയാണ് ലേലം നടക്കുക. സ്പെഷ്യൽ നമ്പറുകൾക്കായുള്ള 12-ാമത് ഇലക്ട്രോണിക് ലേലം നാളെ രാവിലെ 8 മണിക്ക് ആരംഭിച്ച് ഞായറാഴ്ച രാത്രി 10 മണിക്ക് അവസാനിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ഈ പ്രത്യേക നമ്പർ പ്ലേറ്റുകളിൽ ലോകകപ്പിന്‍റെ ലോഗോയും ഉണ്ടായിരിക്കും. നമ്പർ പ്ലേറ്റുകളെ രണ്ട് സെക്യൂരിറ്റി ഡെപ്പോസിറ്റുകളുള്ള രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. ലോകകപ്പ് ലോഗോയുള്ള സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾക്കായുള്ള 11-ാമത് ഇലക്ട്രോണിക് ലേലം, മെട്രോഷ് 2 ആപ്പ് വഴി 2022 മെയ് മാസത്തിൽ നടന്നിരുന്നു. ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയുള്ള 50 സ്പെഷ്യൽ നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വിറ്റുപോയത്. 811118 നമ്പർ പ്ലേറ്റിന് ഏകദേശം 1.8 ദശലക്ഷം റിയാൽ ലഭിച്ചു.

Read Previous

മരുന്നുഫലപ്രാപ്തി കുറയുന്നതായി ഐ.സി.എം.ആർ റിപ്പോർട്ട്

Read Next

മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നു; യാത്രക്കാരെ ഒഴിപ്പിച്ചു