പെൺകുട്ടിയുടെ ചിത്രവും യുവതിയുടെ ഫോൺനമ്പറും ഫേസ് ബുക്കിലിട്ട പതിനഞ്ചുകാരന് താക്കീത്

കാഞ്ഞങ്ങാട്: പത്താംതരം പെൺകുട്ടിയുടെ ഫോട്ടോയ്ക്കൊപ്പം മറ്റൊരു യുവതിയുടെ  സെൽഫോൺ നമ്പറും ചേർത്ത്, ആവശ്യക്കാർ ബന്ധപ്പെടുക എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട, പെൺകുട്ടിയുടെ സഹപാഠിയായ 15കാരനെ പോലീസ് താക്കീത് നൽകി വിട്ടയച്ചു.

വെള്ളിക്കോത്ത് സ്വദേശിയായ പതിനഞ്ചുകാരനാണ് സഹപാഠിയുടെ  ഫോട്ടോ  ഫേസ്ബുക്കിലിട്ടത്. വെള്ളിക്കോത്ത് സ്വദേശിനിയായ മറ്റൊരു യുവതിയുടെ മൊബൈൽ നമ്പറാണ് ഒപ്പം ചേർത്തത്.

ഫോൺ നമ്പറിനൊപ്പം ആവശ്യക്കാർ ബന്ധപ്പെടുകയെന്ന് കൂടി ചേർത്തതോടെ, യുവതിയുടെ സെൽഫോൺ നമ്പറിലേക്ക് തുരുതുരെ കോളുകളെത്തി.

സെൽഫോൺ വിളി അസഹ്യമായതോടെ, യുവതി പരാതിയുമായി ഹൊസ്ദുർഗ് പോലീസിലെത്തി. ഇന്നലെ പതിനഞ്ചുകാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു. പരാതിക്കാരിയും പോലീസിലെത്തിയിരുന്നു.

പിന്നീട് പത്താം ക്ലാസ്സുകാരനെ താക്കീത് നൽകി  നൽകി പോലീസ് വിട്ടയച്ചു.

LatestDaily

Read Previous

ഭാര്യ വീണ്ടും പിണങ്ങിപ്പോയി, ഭർത്താവ് ജീവനൊടുക്കി

Read Next

വഖഫ് സ്വത്തിൽ മണിമന്ദിരം