ഇട്ടമ്മലിൽ എംഡിഎംഏ പിടികൂടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വീട് കേന്ദ്രീകരിച്ച് എംഡിഎംഏ വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ സൂചനയെത്തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രണ്ടുപേർ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായാണ് ഇന്നലെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ  നേതൃത്വത്തിൽ ഇട്ടമ്മലിലെ വീട്ടിൽ പരിശോധന നടത്തിയത്.

ഇട്ടമ്മലിലെ ഖത്തർ അബ്ദുൾ റഹ്മാന്റെ മകൻ അൽത്താഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പരിശോധനയ്ക്കിടെ അൽത്താഫ് തന്ത്രപരമായി രക്ഷപ്പെട്ടു. തലശ്ശേരി വടക്കുമ്പാട് റിയാസ് ഹൗസിൽ നാസറിന്റെ മകൻ മുഹമ്മദ് നിഹാൽ 29, ബേക്കൽ പള്ളിക്കര ഇല്യാസ് നഗർ ആമിന മൻസിലിൽ മുഹമ്മദ് അജീറിന്റെ മകൻ മുഹമ്മദ് മുഹ്്സിൻ 27, എന്നിവരെ വീട്ടിനുള്ളിൽ നിന്നും പോലീസ് കയ്യോടെ പിടികൂടി.

1.18 ഗ്രാം എംഡിഎംഏയും പോലീസ് കണ്ടെടുത്തു. റെയ്ഡിൽ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ. പി. ഷൈൻ, എസ്ഐ, കെ. രാജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലീന, രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, നികേഷ് എന്നിവരുമുണ്ടായിരുന്നു. റെയ്ഡിനിടെ രക്ഷപ്പെട്ട അൽത്താഫിന് വേണ്ടി പോലീസ് െതരച്ചിൽ ശക്തമാക്കി. മൂവർക്കുമെതിരെ ഹോസ്ദുർഗ്ഗ്  പോലീസ് എൻ.ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

സ്‌കൂട്ടര്‍ കത്തിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

Read Next

എൻസിപിയിൽ ഉരുൾപൊട്ടി