തെരുവ് നായ ബൈക്കിനു കുറുകെ ചാടി; അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തെരുവുനായ ബൈക്കിന് കുറുകെ ചാടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി എൻ.എസ് അജിൻ (25) ആണ് മരിച്ചത്. തിരുവനന്തപുരം അരുവിയോട് ജംഗ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Previous

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ;‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി

Read Next

ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു