കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

ന്യൂഡൽഹി: കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പർ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിട്ടുണ്ട്.

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) എല്ലാ അടിയന്തര കോളുകൾക്കും 112-മായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി വനിതാ ശിശുവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിൽ പറഞ്ഞു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന കേന്ദ്ര കമ്പ്യൂട്ടർ ഡെവലപ്മെന്‍റ് സെന്‍ററിന്‍റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

സംസ്ഥാന തല നോഡൽ ഓഫീസർമാരെയും സെക്കൻഡ് ലെവൽ ഓഫീസർമാരെയും തിരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയത്തിന് കീഴിൽ 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112-ലേക്ക് ബന്ധിപ്പിക്കും.

K editor

Read Previous

ചർച്ചയിൽ വന്ന് ഇരയെക്കാളേറെ വേട്ടക്കാരനെ അനുകൂലിക്കുന്നതിൽ അത്ഭുതം തോന്നുന്നു; സിബി മലയിൽ

Read Next

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ;‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി