കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷം നൽകി ; ഭാര്യക്കെതിരെ കേസ്

കൊല്ലം: കാമുകനൊപ്പം ജീവിക്കാൻ ലെഡ് കലർത്തിയ ഭക്ഷണം നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിക്കെതിരെ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ മുണ്ടയ്ക്കൽ സ്വദേശിനിയായ 44കാരിക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.

വീട്ടിൽ നിന്ന് കണ്ടെടുത്ത വെള്ളപ്പൊടിയും രക്തം പരിശോധിച്ചപ്പോൾ ലെഡിന്റെ അളവ് കൂടുതലാണെന്ന റിപ്പോർട്ടും ഉൾപ്പെടെ ഭർത്താവ് രണ്ട് മാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. അഭിഭാഷകനായ കല്ലൂർ കെ ജി കൈലാസ്നാഥ് മുഖേന കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അഞ്ചൽ സ്വദേശിയായ യുവാവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പരാതിക്കാരൻ പറയുന്നു. ഇക്കാര്യം കണ്ടെത്തുകയും തർക്കം ഉടലെടുക്കുകയും ഒടുവിൽ ബന്ധുക്കൾ ഇടപെട്ട് പരിഹാരം കാണുകയും ചെയ്തിരുന്നു. കാമുകനുമായുള്ള ബന്ധം വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Read Previous

ഹൃദയത്തിലെ ‘സെൽവിയും ജോയും’ ജീവിതത്തിൽ ഒരുമിക്കുന്നു

Read Next

കേന്ദ്ര വിഹിതം കുറഞ്ഞു ; റേഷൻ കടകളിൽനിന്നുള്ള ആട്ടവിതരണം പൂർണമായി നിലച്ചേക്കും