ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമായിരുന്നു ലൈഗർ. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ വളരെയധികം ഹൈപ്പുമായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ ചുവടുറപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ‘ലൈഗർ’ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം മറ്റൊരു ചിത്രം പുരി ജഗന്നാഥ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൈമ ഫിലിം അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത വിജയ് ദേവരകൊണ്ട തന്‍റെ പുതിയ സിനിമകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
‘ജനഗണമന’ എന്ന ചിത്രമായിരുന്നു പുരി ജഗന്നാഥ്-വിജയ് ദേവരകൊണ്ട കൂട്ടുകെട്ടിൽ ഒരുങ്ങേണ്ടിയിരുന്ന പുതിയ ചിത്രം. ലൈഗറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ജനഗണമനയുടെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലൈഗറിന്‍റെ പരാജയത്തെ തുടർന്നാണ് ചിത്രം നിർത്തിവച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, സൈമ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ വിജയ് ദേവരകൊണ്ട എത്തിയിരുന്നു. തന്‍റെ പുതിയ സിനിമകളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താരം തന്ത്രപരമായി അതിൽ നിന്ന് ഒഴിഞ്ഞുമാറി.
സൈമയിൽ മുമ്പ് രണ്ട് മൂന്ന് തവണ പങ്കെടുത്തിട്ടുണ്ടെന്നും അവാർഡ് ജേതാക്കളായ സുഹൃത്തുക്കളെ നേരിൽക്കണ്ട് അഭിനന്ദിക്കാനുമാണ് എത്തിയതെന്നുമാണ് വിജയ് പറഞ്ഞത്. തന്‍റെ പുതിയ ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ വേദിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇതിന്‍റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.