കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചു;രാഹുല്‍ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷന്റെ പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) പരാതി നൽകി. ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടയിലെ നിരവധി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ജവഹർ ബാൽ മഞ്ചാണ് ഇതിന് പിന്നിലെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, ബി.ജെ.പി വിദ്വേഷത്താൽ പരിഭ്രാന്തരാണെന്നും ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

K editor

Read Previous

ഓരോ 5 മിനിറ്റിലും ഒരു ആംബുലന്‍സ് പോകുന്നു, കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ മനസ്സിലായെന്ന് രാഹുല്‍

Read Next

സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗ് പോലുള്ള ‘സിറ്റ്’ പരിഗണനയിൽ