ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: രാജ്യത്തെ ജി.ഡി.പിയുടെ വലുപ്പം പറയുന്നവർ പട്ടിണിക്കോലങ്ങളെ കാണുന്നില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോർപ്പറേറ്റുകളുടെ സമ്പത്ത് മാത്രമാണ് രാജ്യത്ത് വർദ്ധിച്ചത്. മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും സമ്പന്നരായ 10 ശതമാനത്തിന്റെ കൈവശമാണ്. സമ്പത്തിന്റെ 6 ശതമാനം മാത്രമാണ് സാധാരണക്കാരായ 50 ശതമാനം ആളുകളുടെ കൈകളിലുള്ളത്.
ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ സമ്പത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാർ പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയുടെ ദുരിതത്തിലാണ് ജീവിക്കുന്നത്. മോദി മറന്നാലും ഇന്ത്യയിലെ ജനങ്ങൾ ഇത് മറക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.