ഇന്ത്യയിൽ ഉപഗ്രഹ ഇന്റര്‍നെറ്റിനായി ഐഎസ്ആര്‍ഒയും ഹ്യൂസും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ഹ്യൂസ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ (എച്ച്സിഐ) ഐഎസ്ആർഒയുടെ പിന്തുണയോടെ ഇന്ത്യയിലെ ആദ്യത്തെ ഹൈ-ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്ബാൻഡ് സേവനം പ്രഖ്യാപിച്ചു. അമേരിക്കൻ ബ്രോഡ്ബാൻഡ് സേവന ദാതാവായ ഹ്യൂഗ്സ് നെറ്റ് വർക്ക് സിസ്റ്റത്തിന്‍റെ സബ്സിഡിയറിയാണ് എച്ച്സിഐ.

രാജ്യത്തുടനീളം അതിവേഗ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരമ്പരാഗത ബ്രോഡ്ബാൻഡ് ശൃംഖലയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത മേഖലകളിൽ ഇതുവഴി കണക്ടിവിറ്റി നൽകും. വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സേവനം പ്രയോജനപ്പെടുത്താനാവും.

ഗാൽവാൻ താഴ്വര ഉൾപ്പെടെയുള്ള ചൈനീസ് അതിർത്തികളിൽ ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് എച്ച്സിഐ വളരെക്കാലമായി പരിമിതമായ സേവനങ്ങൾ മാത്രമാണ് നൽകി വന്നിരുന്നത്. ഐഎസ്ആർഒയുടെ ജിസാറ്റ് -11, ജിസാറ്റ് -29 ഉപഗ്രഹങ്ങളിൽ നിന്നുള്ള കു-ബാന്‍ഡ് ഫ്രീക്വന്‍സിയും ഹ്യൂസ് ജുപീറ്റര്‍ പ്ലാറ്റ്‌ഫോം ഗ്രൗണ്ട് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹ്യൂസ് ഇന്ത്യയിലുടനീളം അതിവേഗ എച്ച്ഡിഎസ് ബ്രോഡ്ബാന്‍ഡ് എത്തിക്കുക.

K editor

Read Previous

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ ഈ വർഷം അവസാനം

Read Next

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: യോഗ്യതാ മത്സരത്തില്‍ വിനേഷ് ഫോഗട്ടിന് തോല്‍വി