അശ്വിതയുടെ ആത്മഹത്യയിൽ നാടും വീടും മരവിച്

കാഞ്ഞങ്ങാട്: പ്രായം പന്ത്രണ്ട് പൂർത്തിയാകാൻ ഇനിയും മാസങ്ങൾ  മൂന്ന് ബാക്കിയിരിക്കെ, ബേക്കൽ കാട്രമൂലയിലെ  കെ. ആശയുടെ രണ്ടാമത്തെ മകൾ അശ്വിതയുടെ 12,ആത്മഹത്യയിൽ  നാടും വീടും ഒരുപോലെ  മരവിച്ചു നിൽക്കുന്നു.

സപ്തംബർ 23-ന് വൈകുന്നേരം 5 മണിയോടെ കാട്രമൂലയിലുള്ള പിതൃഭവനത്തിൽ കിടപ്പുമുറിയിലാണ് അശ്വിത ഫാനിൽ കെട്ടിത്തൂങ്ങി ജീവൻ വെടിഞ്ഞത്.

പള്ളിക്കര സെന്റ് മേരീസ്  ഇംഗ്ലീഷ് മീഡിയം  സ്കൂളിൽ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് അശ്വിത. മസ്കറ്റിൽ ജോലി നോക്കുന്ന ആനന്ദാശ്രമത്തെ ഡി.ഏ. പവിത്രന്റെ രണ്ടു മക്കളിൽ ഇളയവൾ.

മൂത്ത സഹോദരൻ അശ്വിൻ ഇതേ സ്കൂളിൽ ഒമ്പതാംതരം വിദ്യാർത്ഥിയാണ്. സംഭവ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ  ഓൺലൈൻ ക്ലാസിൽ സംബന്ധിച്ച അശ്വിതയെ ക്ലാസ് കഴിഞ്ഞ നേരത്ത് മാതാവ് ആശ ഫോണിൽ വിളിച്ചിരുന്നു.

കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ലേസ്മെന്റ് ജോലികൾ നോക്കുന്ന ആശ ജോലിക്ക് പോകുമ്പോൾ  സ്വന്തം സെൽഫോൺ മകളെ ഏൽപ്പിച്ചാണ് പോകാറുള്ളത്.

3 മണിക്ക് ആശ മകളെ വിളിച്ചപ്പോൾ, യാതൊരു ഭാവഭേദവുമില്ലാതെയാണ് അശ്വിത അമ്മയോട് സംസാരിച്ചത്.

തലേദിവസം മാതാവ് കൊണ്ടു വന്ന ബന്ന് എവിടെയാണ് വെച്ചതെന്ന് അശ്വിത ഫോണിൽ അമ്മയോട് ചോദിച്ചിരുന്നു.

പെൺകുട്ടിയുടെ മരണത്തിന് ഒന്നര മണിക്കൂർ മുമ്പ് അമ്മയും മകളും തമ്മിലുള്ള  ഈ ഫോൺ സംഭാഷണത്തിൽപ്പോലും  മകളുടെ ഭാഗത്ത് യാതൊരു സങ്കടമോ, ഭാവമാറ്റമോ, ഒന്നുമുണ്ടായിരുന്നില്ലെന്ന് പറയുമ്പോൾ  മാതാവ് കെ.ആശ വിങ്ങിപ്പൊട്ടി, ആശയുടെ വാക്കുകൾ മകൾ നഷ്ടപ്പെട്ട തീരാവേദനയിൽ ഒരു നിമിഷം തൊണ്ടയിൽ കുടുങ്ങി നിന്നു. അശ്വിതയ്ക്ക് സ്കൂളിൽ ഇഷ്ട വിഷയം ഇംഗ്ലീഷായിരുന്നു.

സെൽഫോണിൽ അശ്വിത സ്വന്തമായി  ചിത്രങ്ങളെടുക്കുകയും എഡിറ്റ് ചെയ്യുകയും മസ്കറ്റിലുള്ള പിതാവ് പവിത്രന് അയച്ചുകൊടുക്കുകയും ചെയ്യാറുണ്ട്. അശ്വിതയുടെ ഇടതു ചെവിയിൽ അൽപ്പം കേൾവിക്കുറവുണ്ടായിരുന്നു.

മംഗളൂരിലും മറ്റും ചികിത്സ തേടി, കേൾവി പതുക്കെ സാധാരണ നിലയിലേക്ക് വരികയായിരുന്നു. തൽസമയം വലതു ചെവിയിൽ നല്ല കേൾവിയുമുണ്ട്. ക്ലാസിൽ ഇടതു ചെവിയിൽ ഇയർഫോൺ ഉപയോഗിക്കാറുണ്ടെന്ന് ആശ പറഞ്ഞു.

എന്നിരുന്നാലും നേരിയ ഈ കേൾവിക്കുറവ് അശ്വിതയെ വല്ലാതെ അലട്ടിയിരുന്നില്ലെന്നും, കേൾവി മകൾക്ക് ഒരു പ്രശ്നമായിരുന്നില്ലെന്നും മാതാവ് പറഞ്ഞു. അശ്വിതയുടെ പിതാവ് പവിത്രനും ഭാര്യ ആശയും നാലു വർഷം ഒമാനിലെ അൽഹെയിലിലായിരുന്നു.

കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമിന് തെക്ക് ഭാഗത്ത് വർഷങ്ങളായി ആഞ്ജനേയ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ നടത്തിവരുന്ന എച്ച്.എൻ. ഭാസ്ക്കര-ചന്ദ്രാവതി ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ആശ.

പെൺകുട്ടിയുടെ വേർപാട് ഈ കന്നട കുടുംബത്തെ ആകെ തളർത്തിയിരിക്കയാണ്. മകളുടെ മുറിയിലുണ്ടായിരുന്ന നോട്ടുബുക്കും, സെൽഫോണും, പോലീസ് കൊണ്ടു പോയിട്ടുണ്ട്.

നാളെ ഫോൺ തുറന്നു പരിശോധിക്കും. അശ്വിത എന്തിന് ജീവൻ വെടിഞ്ഞുവെന്ന് അറിയാൻ നാടും കുടുംബവും ഉറ്റു നോക്കുകയാണ്.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അശ്വിതയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് ആനന്ദാശ്രമത്തെ പിതൃഗൃഹത്തിലെത്തിച്ച ശേഷം  ഹോസ്ദുർഗ്ഗ് വിനായക ജംഗ്ഷനിൽ നിന്ന് കോടതി റോഡിലുള്ള ശ്മശാനത്തിൽ സംസ്കരിക്കും.

LatestDaily

Read Previous

സീറോഡ് പീഡനം: വനിതാ ഡോക്ടർമാർക്ക് ഹൈക്കോടതി ജാമ്യം

Read Next

നോട്ട് ബുക്കുകളും, ഫോണും കണ്ടെടുത്തു; അശ്വിതയുടെ പോസ്റ്റ് മോർട്ടം ഇന്ന്