ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ജില്ലാ കളക്ടർമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലംഗ സമിതിയാണ് ജില്ലകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും.
വാക്സിനേഷന്‍റെ പ്രവർത്തനം ആഴ്ചയിലൊരിക്കൽ സംസ്ഥാനാടിസ്ഥാനത്തിൽ വിലയിരുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ദിവസേന പ്രവർത്തനങ്ങൾ വിലയിരുത്തി സർക്കാരിന് പ്രതിദിന റിപ്പോർട്ട് സമർപ്പിക്കണം. ക്ലീൻ കേരള കമ്പനി മുഖേന മാലിന്യം സംസ്കരിക്കും.