നന്നാക്കി ഒരു മാസത്തിനുള്ളിൽ ആലുവ-പെരുമ്പാവൂർ റോഡ് തകർന്നു; വിശദീകരണം തേടി ഹൈക്കോടതി

ആലുവ: പെരുമ്പാവൂർ റോഡ് വീണ്ടും തകർന്ന സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർക്കും വിജിലൻസിനും നിർദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം റോഡ് തകർന്നതിന് വിശദീകരണം നൽകണം.

ആലുവ-പെരുമ്പാവൂർ സംസ്ഥാന പാത ഒരു മാസം മുമ്പാണ് 10 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയത്. പ്രത്യേക ഫണ്ട് അനുവദിച്ച് ധനവകുപ്പ് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റർ റോഡിന്‍റെ നടുവിലാണ് ഇപ്പോൾ കുഴികൾ. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങളും ഇവിടെ സാധാരണമാണ്.

റോഡിലെ കുഴികൾ പശ ഉപയോഗിച്ച് അടയ്ക്കുന്നതാണോ എന്ന ഹൈക്കോടതിയുടെ പരിഹാസത്തിന് പിന്നാലെയാണ് കുട്ടമശ്ശേരിയിലെ ഈ കുഴികൾ നികത്തിയത്. തുടർച്ചയായ പരാതികളെ തുടർന്ന് കുഴി നികത്താൻ ധനമന്ത്രി 10 ലക്ഷം രൂപ പ്രത്യേകം അനുവദിച്ചിരുന്നു. എന്നാൽ വീണ്ടും റോഡ് തകർന്ന അവസ്ഥയിലാണ്.

K editor

Read Previous

കോഹിനൂര്‍ ജഗന്നാഥ ക്ഷേത്രത്തിന്റേതാണ് ; ബ്രിട്ടന്‍ തിരിച്ചുനല്‍കണമെന്ന് സംഘടന

Read Next

ഡെലിവറി തൊഴിലാളികൾക്കായി സ്വിഗ്ഗി സ്കിൽസ് അക്കാദമി