സീറോഡ് പീഡനം: വനിതാ ഡോക്ടർമാർക്ക് ഹൈക്കോടതി ജാമ്യം

ഡോക്ടർമാർ പോലീസിൽ ഹാജരായി

കാഞ്ഞങ്ങാട്: സീറോഡ് പീഡനക്കേസ്സിൽ പോക്സോ ചുമത്തപ്പെട്ട കാഞ്ഞങ്ങാട്ടെ രണ്ട് വനിതാ ഡോക്ടർമാർക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചു.

കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ ഗർഭാശയ വിദഗ്ധ ഡോക്ടർ അംബുജാക്ഷി, ലക്ഷ്മി മെഗാൻ ആശുപത്രിയിലെ സ്കാനിംഗ് വിദഗ്ധ ഡോക്ടർ ശീതൾ എന്നിവർക്കാണ് കോടതി  ജാമ്യം.

കേസ്സന്വേഷിക്കുന്ന അന്വേഷണോദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരം ഡോക്ടർമാർ ഇരുവരും, ഇന്നലെ നീലേശ്വരം എസ്.ഐ, കെ.പി. സതീഷ്കുമാറിന് മുമ്പാകെ ഹാജരായി. രണ്ട് ആൾ ജാമ്യത്തിൽ ഡോക്ടർമാരെ പോലീസ് വിട്ടയച്ചു.

ഏഴ് പ്രതികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന്  ഗർഭിണിയായ തൈക്കടപ്പുറം 16കാരി പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത് ഡോക്ടർ അംബുജാക്ഷിയാണ്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പോലീസിന് മുന്നിൽ മറച്ചുവെച്ചതായിരുന്നു പെൺകുട്ടിയെ സ്കാനിംഗ് നടത്തിയ ഡോ. ശീതൾ ചെയ്ത കുറ്റം.

ഇരുവർക്കുമെതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ്സെടുത്തതോടെ, ഡോക്ടർമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസ്സിൽ പ്രതികളായിട്ടുള്ള പെൺകുട്ടിയുടെ പിതാവ് ഒഴികെ, മാതാവ് അടക്കമുള്ള മറ്റ് പ്രതികളെല്ലാം മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.   മുൻകൂർ ജാമ്യത്തിൽ കോടതി തീർപ്പ്

കൽപ്പിച്ച സാഹചര്യത്തിൽ പോലീസ് ഉടൻ സീറോഡ് പീഡനക്കേസ്സുകളിൽ കോടതിയിൽ കുറ്റപത്രം സമർപ്പി ക്കും.

LatestDaily

Read Previous

പോലീസ് മുന്നറിയിപ്പ് ബൈക്കുകളിൽ താക്കോൽ സൂക്ഷിക്കരുത്

Read Next

അശ്വിതയുടെ ആത്മഹത്യയിൽ നാടും വീടും മരവിച്