മനുഷ്യ ജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ ;പ്രതികരണവുമായി താരങ്ങൾ

തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി താരങ്ങൾ. സന്തോഷ് പണ്ഡിറ്റും സംവിധായകൻ ഒമർ ലുലുവും വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ നായ്ക്കളെ കൊല്ലരുതെന്നും പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പേ പിടിച്ച നായ്ക്കൾ മനുഷ്യ ജീവനേക്കാൾ വലുതല്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയുമെന്ന് ഒമർ ലുലുവും പോസ്റ്റ് ചെയ്തു.

കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധി പേർ മരിക്കുന്നതും, ദിനംപ്രതി നിരവധി പേർ ആക്രമിക്കപ്പെടുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നത് നിത്യ വാർത്തയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Read Previous

യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം; വിവാഹ വാര്‍ഷിക പോസ്റ്റുമായി ജഗതി

Read Next

7 വർഷത്തെ പ്രണയം; അലി ഫസലും റിച്ച ഛദ്ദയും വിവാഹിതരാകുന്നു