ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോമ്പിനേഷൻ വൗച്ചർ എന്നിവ 30 ദിവസത്തേക്ക് നൽകണമെന്ന് ഇന്ത്യൻ ടെലികോം റെഗുലേറ്റർ ട്രായ് നിർബന്ധമാക്കി. ഇതിനെ തുടർന്ന്, എല്ലാ ടെലികോം കമ്പനികളും 30 ദിവസത്തെ വാലിഡിറ്റിയിൽ റീചാർജ് പ്ലാനും എല്ലാ മാസവും ഒരേ രീതിയിൽ പുതുക്കാവുന്നതുമായ റീചാർജ് പ്ലാനും അവതരിപ്പിച്ചു.
ഇതുവരെ, ഒരു ഉപഭോക്താവിന്‍റെ പ്രതിമാസ റീചാർജ് കാലയളവ് 28 ദിവസമായിരുന്നു. എന്നാൽ കമ്പനിക്ക് കൂടുതൽ പണം സമാഹരിക്കാനുള്ള വളഞ്ഞ വഴിയാണിതെന്ന് പരാതി ഉയർന്നതോടെയാണ് ട്രായ് വിഷയത്തിൽ ഇടപെട്ടത്. ഓരോ ടെലികോം സേവന ദാതാവും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചറും 30 ദിവസത്തെ വാലിഡിറ്റിയിൽ പ്രത്യേക താരിഫ് വൗച്ചറും വാഗ്ദാനം ചെയ്യണമെന്ന് ട്രായ് നിർദേശിച്ചു.