വൃക്കരോഗ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച തെയ്യം കലാകാരൻ മരിച്ചു

കാഞ്ഞങ്ങാട്: വൃക്കരോഗ ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച തെയ്യം കലാകാരൻ മരിച്ചു.

വെള്ളിക്കോത്തെ ഭരതൻ പണിക്കർ 59,  ആണ് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

തബലിസ്റ്റും ട്രിപ്പിൾ ഡ്രം കലാകാരനുമായിരുന്നു. സ്കൂൾ കലോത്സവം മുതൽ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വരെ സജീവ സാന്നിധ്യമായിരുന്ന കലാകാരനാണ്.

പൊയിനാച്ചി കരിച്ചേരിയിലാണ് താമസം. കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് കണ്ണൂരിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

പെരിയ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ തിങ്കളാഴ്ച കോവിഡ് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന്  വ്യക്തമായത്.

തുടർന്ന് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ  പ്രവേശിപ്പിച്ചു. 4 ദിവസം ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.

രാമൻ പണിക്കർ- മാണി ദമ്പതികളുടെ മകനാണ്. ഭാര്യ: പൂലോമജ (ബീവറേജ് കോർപ്പറേഷൻ പൊയിനാച്ചി). മക്കൾ ശിവപ്രിയ, കാർത്തികേയൻ. മരുമകൻ സജീഷ് ( മെഡിക്കൽ റപ്രസന്റേറ്റീവ് പട്ടുവം) സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ശോഭന, പരേതയായ ശാന്തമ്മ. ഭരതൻ പണിക്കറുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ ക്വാറന്റൈനിൽ പോയി.

LatestDaily

Read Previous

മുസ്ലീംലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Read Next

മംഗളൂരു- ചെന്നൈ ട്രെയിൻ തിങ്കളാഴ്ച മുതൽ