വാടകയ്ക്ക് കൊടുത്ത കാർ കൈമാറി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: താൽക്കാലികാവശ്യത്തിന് നൽകിയ കാർ മലപ്പുറം സ്വദേശിക്ക് കൈമാറിയെന്ന പരാതിയിൽ ചന്തേര പോലീസ് രണ്ട് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഉദിനൂർ തെക്കേപ്പുറത്തെ കെ. സനോജാണ് 33,  2021 ജൂലൈ മാസത്തിൽ തന്റെ എഗ്രിമെന്റ് ഉടമസ്ഥതയിലുള്ള കാർ കരിവെള്ളൂർ പെരളം മാലാപ്പിലെ റനീഷിന് കൈമാറിയത്.

സനോജ് റെന്റ് ഏ കാർ വ്യവസ്ഥയിൽ നൽകിയ കെ.എൽ.47 എഫ് 5790 നമ്പർ കാർ റെനീഷ്, മലപ്പുറം സ്വദേശിയായ ലത്തീഫിന് കൈമാറിയെന്നാണ് പരാതി. പരാതിയിൽ റെനീഷ്, ലത്തീഫ് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ്  വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. 6 ലക്ഷം  രൂപ വില മതിക്കുന്ന കാറാണ് പരാതിക്കാരന് നഷ്ടമായത്. കാർ വാടകയ്ക്കെടുത്ത്  മലപ്പുറം സ്വദേശിക്ക്  കൈമാറിയ റനീഷ് നിരവധി ക്രമിനിൽ കേസുകളിൽ പ്രതിയാണ്. കാർ, സ്വർണ്ണക്കടത്ത് മാഫിയയുടെ കൈകളിലെത്തിയതായി സംശയമുണ്ട്.

Read Previous

തെരുവുനായ ശല്യം; വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി

Read Next

ചാലിങ്കാൽ ഘാതകന് കർണ്ണാടകയിലും തമിഴ്നാട്ടിലും പോലീസ് ലുക്കൗട്ടിറക്കി