കേരളം വെര്‍ട്ടിക്കലായ സംസ്ഥാനം; ഭാരത് ജോഡോ യാത്രയില്‍ വിചിത്രമായ വിശദീകരണവുമായി നേതാവ്

തിരുവനന്തപുരം: കേരളത്തില്‍ ഭാരത് ജോഡോ യാത്ര 18 ദിവസം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമാണ് ഷമ മുഹമ്മദ് പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നടക്കുന്നതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്, കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമുള്ള വിശദീകരണവുമായി ഷമ മുഹമ്മദ് എത്തിയത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് വിശദീകരണം.

Read Previous

ഭാരത് ജോഡോ യാത്ര; സംസ്ഥാനതല സമാപനം 28ന് നിലമ്പൂരിൽ

Read Next

5ജി സേവനം ഒരു മാസത്തിനുളളിലെന്ന് എയര്‍ടെല്‍