ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലപ്പുറം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധിയും സംഘവും മലപ്പുറം ജില്ലയിൽ രണ്ടര ദിവസം ചെലവിടും. 72 കിലോമീറ്റർ ദൂരം ജില്ലയിലൂടെ പര്യടനം നടത്തും. 27നു രാവിലെ 7ന് പുലാമന്തോൾ വഴി ജില്ലയിൽ പ്രവേശിക്കുന്ന രാഹുൽ ഗാന്ധിയും സംഘവും 29ന് നാടുകാണി വഴി തമിഴ്നാട്ടിലേക്കു കടക്കും. ജില്ലയിലെ പര്യടനത്തിനിടെ പ്രവാസി സംഘടനാ പ്രവർത്തകരുമായും സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
യാത്രയുടെ സംസ്ഥാനതല സമാപന പൊതുയോഗം 28ന് വൈകിട്ട് നിലമ്പൂർ ചന്തക്കുന്നിൽ നടക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷം 27ന് രാവിലെ പുലാമന്തോൾ പാലം വഴിയാണ് രാഹുലും സംഘവും ജില്ലയിലെത്തുക. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകും. അന്നേ ദിവസം ഉച്ചഭക്ഷണം പെരിന്തൽമണ്ണയിലാണ്. പാണ്ടിക്കാട്ട് വച്ച് വൈകുന്നേരത്തോടെ യാത്ര സമാപിക്കും.
28-ന് രാവിലെ ഏഴിന് പാണ്ടിക്കാട് നിന്ന് വണ്ടൂരിലേക്കാണ് യാത്ര. വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ വണ്ടൂരിൽ പ്രത്യേക സ്വീകരണം നൽകും. രണ്ടാം ദിവസത്തെ ഉച്ചഭക്ഷണവും അവിടെയുണ്ട്. വൈകീട്ട് ഏഴിന് നിലമ്പൂർ ചന്തക്കുന്നിൽ പൊതുസമ്മേളനം നടക്കും. കേരളത്തിലെ യാത്രയുടെ സമാപന പൊതുയോഗം കൂടിയാണിത്. പ്രമുഖ നേതാക്കൾ പങ്കെടുക്കും. 29ന് ചുങ്കത്തറ, വഴിക്കടവ് വഴി നാടുകാണിയിലെത്തും. ഉച്ചയോടെ തമിഴ്നാട് വഴി കർണാടകയിലേക്ക് തിരിക്കും. രണ്ട് ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനൊപ്പം കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.