കേന്ദ്ര ആരോഗ്യ വിഹിതം കുറയുന്നതായി റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ആരോഗ്യമേഖലയ്ക്ക് കേന്ദ്രസർക്കാർ നീ​ക്കി​വെ​ക്കു​ന്ന ബജറ്റ് വിഹിതം കു​റ​യു​ന്ന​താ​യി റിപ്പോർട്ട്. 2017-18 ൽ ജി.ഡി.പി യുടെ 1.35 ശതമാനമായിരുന്നു ആരോഗ്യവിഹിതമെങ്കിൽ അടുത്ത വർഷം അത് 1.28 ശതമാനമായി കുറഞ്ഞു.

മൊത്തം ആരോഗ്യ ചെലവിലെ കേന്ദ്ര വിഹിതവും കുറയുകയാണ്. 2018-19ൽ കേന്ദ്ര വിഹിതം 34.3 ശതമാനമായി കുറഞ്ഞു. മുൻ വർഷം ഇത് 40.8 ശതമാനമായിരുന്നു. ഇതേ കാലയളവിൽ സംസ്ഥാനങ്ങളുടെ വിഹിതം 59.2 ശതമാനത്തിൽ നിന്ന് 65.7 ശതമാനമായി ഉയർന്നു.

2018-19ൽ രാജ്യത്തെ ഒരു വ്യക്തി ആരോഗ്യത്തിനായി ചെലവഴിക്കുന്ന തുക 4,470 രൂപയായി ഉയർന്നു. മുൻ വർഷം ഇത് 4,297 രൂപയും 2013-14 ൽ 3,638 രൂപയുമായിരുന്നു.

K editor

Read Previous

കെജ്രിവാള്‍ വാക്കുപാലിച്ചു; ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ അത്താഴം കഴിക്കാനെത്തി

Read Next

ഫോർട്ട്‌കൊച്ചിയിൽനിന്ന് ഷില്ലോങ്ങിലേക്ക് ഓട്ടോകളുടെ ഓട്ടം; ഓട്ടോ റണ്ണിന് തുടക്കമായി