ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന നടത്തിയത്. തിരുവോണ നാളിലാണ് കുട്ടിയെ നായ കടിച്ചത്.
തിരുവോണ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആദിവാസി ബാലനെ നായ ആക്രമിക്കുകയായിരുന്നു. ഷോളയൂർ സ്വർണപിരിവിൽ മണികണ്ഠന്‍റെയും പാർവ്വതിയുടെയും മകൻ ആകാശിനാണ് (3) എട്ടാം തീയതി വൈകിട്ട് ആറ് മണിയോടെ നായയുടെ കടിയേറ്റത്. കണ്ണിന് ചുറ്റും ഒന്നിലധികം മുറിവുകൾ ഉണ്ടായിട്ടുണ്ട്. കുട്ടി കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്.
മുറിവ് കാറ്റഗറി 3ൽ പെടുന്നതിനാൽ കുട്ടിക്ക് പേവിഷ ബാധക്കെതിരെ സീറവും വാക്സീനും നൽകി. വീട്ടിൽ തിരിച്ചെത്തിയ കുട്ടിയെ പിറ്റേന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാക്സിന്‍റെ രണ്ടാം ഡോസ് എടുത്ത ശേഷം ഇന്നലെയാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.