ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ഭാരത് ജോഡോ യാത്രയിൽ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നേമം വെള്ളായണി ജംഗ്ഷനിൽ നിന്ന് പട്ടം വരെയായിരുന്നു ഇന്ന് രാവിലെ ജോഡോ യാത്ര. ഇതിനിടയിൽ യാത്രയിൽ പങ്കെടുത്ത രണ്ടുപേർ തങ്ങളുടെ പോക്കറ്റ് ഇടിച്ചതായി പോലീസിൽ പരാതി നൽകി. ഇതേതുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോക്കറ്റടി സംഘത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണർ അറിയിച്ചു. കന്യാകുമാരിയിൽ നിന്ന് തന്നെയാണോ സംഘം യാത്രയിൽ പ്രവേശിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.