ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ: പഞ്ചായത്തംഗവും, മുസ്ലീം ലീഗ് പ്രവർത്തകനുമായ ഹമീദ് മാങ്ങാടിന്റെ ഉദുമ പള്ളത്തുള്ള അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് സിക്രട്ടറി ഉത്തരവിട്ടു.
672 ഏ മുതൽ 672 കെ സംഗമം കോംപ്ലക്സ് എന്ന കെട്ടിടം കേരള പഞ്ചായത്ത് ആക്ട്, ചട്ടങ്ങൾക്ക് വിരുദ്ധമായും, റെയിൽവേ അതോറിറ്റിയുടെ നിരാക്ഷേപ പത്രം ഇല്ലാതെയും, പഞ്ചായത്ത് അനുമതി ഇല്ലാതെയും, നിയമം ലംഘിച്ച്, കെട്ടിടത്തിന്റെ മുകളിൽ അനധികൃതമായി രണ്ടാം നില നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേരള പഞ്ചായത്ത് ആക്ടിലെ വകുപ്പ് 235 ഡബ്ലിയു (1) അനുസരിച്ച് ഉടൻ പൊളിച്ചുമാറ്റാനാണ് ഉദുമ ഗ്രാമപഞ്ചായത്ത് സിക്രട്ടറി ഉത്തരവിട്ടത്. നോട്ടീസ് ഹമീദ് മാങ്ങാട് കൈപ്പറ്റി.
നടപടി അനുസരിക്കാത്ത പക്ഷം- ഡബ്ലിയു (2) (3) (4) വകുപ്പ് പ്രകാരമുള്ള നിയമ നടപടി സ്വീകരിക്കുമെന്നും സിക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
1994ലെ 13 ആക്ട് 235 ഡബ്ലിയു (2) അനുസരിച്ചുള്ള നോട്ടീസും മെമ്പർക്ക് നൽകിയിട്ടുണ്ട്. 235 ഡബ്ലിയു (I) അനുസരിച്ച്, രേഖാമൂലം 15 ദിവസത്തിനകം കാരണം ബോധിപ്പിക്കാത്ത പക്ഷം ഏതൃകക്ഷി ഹമീദിന് യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ കെട്ടിടം പഞ്ചായത്ത് പൊളിച്ചു മാറ്റുമെന്നും, സിക്രട്ടറി നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.