തായിനേരിയില്‍ നിർത്തിയിട്ട സ്‌കൂട്ടർ തീവെച്ചു നശിപ്പിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ തായിനേരിയില്‍ നിർത്തിയിട്ട സ്‌കൂട്ടര്‍  തീവെച്ച് നശിപ്പിച്ചു. തായിനേരി തുളുവന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ ശബാബ് സ്‌റ്റോര്‍സ്  ഉടമ സലാമിന്റെ ഭാര്യ ആയിഷയുടെ ഉടമസ്ഥതയിലുള്ള കെ.എൽ.59.എൽ.4227 നമ്പർ സ്‌കൂട്ടറാണ് തായി നേരി എംആര്‍സിഎച്ച് സ്‌കൂള്‍ റോഡിൽ അഗ്നിക്കിരയാക്കിയത്.

ശബാബ് സ്‌റ്റോർ ജീവനക്കാരൻ തായിനേരിയിലെ അജിത്ത് ഇന്നലെ രാത്രി 11 മണിയോടെ വീട്ടിലേക്കുള്ള വഴിക്കരികിൽ നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍. ഇന്ന് പുലർച്ചെ 5-30 മണിയോടെ പെരുമ്പയില്‍നിന്നും കടയിലേക്ക്  സാധനങ്ങളെടുക്കാനായി പോകാനൊരുങ്ങുമ്പോഴാണ്  സ്‌കൂട്ടര്‍ പൂർണ്ണമായും കത്തി നശിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

ഇക്കഴിഞ്ഞ ആറാം തീയതി ഉളിയത്തുകടവിന് സമീപം അജിത്തിന്റെ സഹോദരന്‍ അജയിന് ക്ക് മര്‍ദ്ദനമേൽക്കുകയും ഇയാളുടെ സ്‌കൂട്ടര്‍ പുഴയിലേക്ക് തള്ളിയിട്ട  സംഭവവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറില്‍ കേളോത്ത് ബദര്‍ പള്ളിക്ക് സമീപമുണ്ടായ കത്തിക്കുത്ത് കേസ് സംബന്ധിച്ച പ്രശ്‌നത്തെ തുടര്‍ന്നുള്ള വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.

മർദ്ദനമേറ്റെന്ന പരാതിയിൽ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കടയിൽ ജോലി ചെയ്യുന്ന സഹോദരൻ ഉപയോഗിച്ച സ്കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LatestDaily

Read Previous

നേതാവിന്റെ മുഖത്തടിച്ച കോൺ. മണ്ഡലം പ്രസിഡണ്ടിന്റെ സ്ഥാനം തെറിച്ചു

Read Next

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത