ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചന്തേര: പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് അപമാനിച്ച സിപിഎം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.മാർച്ച് പോലീസ് സ്റ്റേഷന് തൊട്ടകലെ തടഞ്ഞു. തുടർന്ന് നടന്ന യോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി. പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സുധീഷ് വടക്കേടത്ത് ആദ്ധ്യക്ഷം വഹിച്ചു.
കെ. നവീൻബാബു, രമാരാജൻ, കെ. ശ്യാംകുമാർ, വൈശാഖ്.കെ എന്നിവർ പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്തു. കെ. റിജേഷ് സ്വാഗതം പറഞ്ഞു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കണ്ടറി സ്കൂൾ പിടിഏ പ്രസിഡണ്ട് ടി.ടി. ബാലചന്ദ്രനാണ് സിനിമാറ്റിക്ക് ഡാൻസിന് അനുമതി ചോദിച്ചെത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചത്.
സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സിക്രട്ടറിയും, എൽഐസി സംഘടനാ നേതാവുമായ ടി.ടി. ബാലചന്ദ്രനെ സിപിഎമ്മിന്റെ ബ്രാഞ്ച് സിക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ചന്തേര പോലീസ് ഇദ്ദേഹത്തിനെതിരെ റജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച്.