‘തല്ലുമാല’യുടെ സബ്‌ ടൈറ്റില്‍ മാറ്റി; നെറ്റ്ഫ്‌ളിക്‌സിനെതിരേ അണിയറ പ്രവര്‍ത്തകര്‍

നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ചെയ്യുന്ന ‘തല്ലുമാല’യുടെ സബ്ടൈറ്റിലിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. “നെറ്റ്ഫ്ലിക്സിന് നൽകിയ സബ്ടൈറ്റിൽ വെള്ളം ചേർത്തുകൊണ്ട് മുറിച്ച് നശിപ്പിച്ചതിൽ ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ട്. അനുവാദമില്ലാതെ സബ്ടൈറ്റിൽ എഡിറ്റ് ചെയ്തതിനാൽ ഡയലോഗുകളുടെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും” അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ‘തല്ലുമാല’. ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഒരു മാസത്തെ തീയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്തു.

മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read Previous

ആദ്യ വിവാഹം 20–ാം വയസിൽ; 53 വിവാഹം ചെയ്ത് സൗദി പൗരൻ

Read Next

കരസേനയുടെ എന്‍ജിനീയറിങ് വൈഭവം; ലഡാക്കില്‍ സിന്ധു നദിക്ക് കുറുകെ പാലം