‘പൊന്നിയിന്‍ സെല്‍വൻ’; ഒടിടി അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം

കൽക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. 125 കോടി രൂപയ്ക്കാണ് കരാർ . തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനം നേരിട്ട തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യവും ശത്രുക്കളും രാജ്യദ്രോഹികളും തമ്മിലുള്ള പോരാട്ടങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ സിനിമാപ്രേമികൾ ആവേശത്തിലാണ്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കകുമാനു, റിയാസ് ഖാൻ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ.

Read Previous

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം 2023ല്‍ പൂര്‍ത്തിയാകും; ചെലവ് 1800 കോടി രൂപ

Read Next

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമീപിച്ചു; ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ