ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വിജയക്കുതിപ്പിന് പിന്നാലെ സംവിധായകന്‍ വിനയന് ആശംസകളുമായി നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആര് വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാലും സത്യം പറയുന്നവനൊപ്പമായിരിക്കും വിജയമെന്നാണ് ആശംസാകുറിപ്പിലുള്ളത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്; ‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതുമായിരിക്കും…വിനയന്‍സാര്‍..ആശംസകള്‍…’
വിനയൻ സംവിധാനം ചെയ്ത് ബിഗ് ബഡ്‌ജറ്റ് ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തിയിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെന്ന നവോത്ഥാന നായകന്റെ ജീവിതകഥ പറഞ്ഞ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഗോകുലം മൂവീസാണ് നിർമാണം. ആറാട്ടുപുഴ വേലായുധപ്പണിക്കാരായി എത്തുന്നത് സിജു വില്‍സനാണ്. നായികയായി കയാദു ലോഹറും. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ എന്നിവരും മുഖ്യ വേഷങ്ങളില്‍ അണിനിരക്കുന്നു.