ആ​ഗോള ഓപണിം​ഗില്‍ ‘വിക്ര’ത്തെയും മറികടന്ന് ‘ബ്രഹ്‍മാസ്ത്ര’

ബോളിവുഡിന്‍റെ കടുത്ത ആശങ്കകള്‍ക്ക് ചെറിയൊരളവ് ആശ്വാസം പകരുകയാണ് പുതിയ ചിത്രം ബ്രഹ്‍മാസ്ത്രയുടെ ബോക്സ് ഓഫീസ് പ്രതികരണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 75 കോടി നേടിയ ചിത്രം രണ്ടാം ദിനം 85 കോടിയും നേടി. ഈ വര്‍ഷം ഏറ്റവും മികച്ച ആഗോള ഓപണിംഗ് നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട് ബ്രഹ്‍മാസ്ത്ര. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് റിലീസ് ദിനത്തില്‍ 75 കോടി നേടിയ ബ്രഹ്‍മാസ്ത്ര. എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറും പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ രണ്ടും വിജയ് ചിത്രം ബീസ്റ്റുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ആര്‍ആര്‍ആറിന്‍റെ ആഗോള ഓപണിംഗ് 191.5 കോടിയും കെജിഎഫ് 2 ന്‍റേത് 161.3 കോടിയും ബീസ്റ്റിന്‍റേത് 84 കോടിയും ആയിരുന്നു. ലിസ്റ്റിലെ ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്ന് ഒരേയൊരു എന്‍ട്രിയാണ് ഉള്ളത് എന്നത് കൗതുകകരമാണ്. മറ്റ് ഒന്‍പത് ചിത്രങ്ങളും തെന്നിന്ത്യയില്‍ നിന്നാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ട ലിസ്റ്റ് ആണിത്. തെന്നിന്ത്യൻ ചിത്രം വിക്രം സിനിമയുടെ ആദ്യ ദിന കളക്ഷന്‍ 61 കോടിയായിരുന്നു. എന്നാല്‍ 70 കോടിയിലാണ് ബ്രഹ്മാസ്ത്ര തുടക്കം കുറിച്ചത്. രണ്ടാം ദിവസത്തെ കളക്ഷന്‍ 85 കോടിയും. രണ്ടുദിവസം കൊണ്ട് 150 കോടി രൂപയാണ് ബ്രഹ്മാസ്ത്ര തീയേറ്ററുകളില്‍ നിന്നും നേടിയത്. ബോളിവുഡ് സിനിമകളുടെ ബോക്‌സ് ഓഫീസ് തകര്‍ച്ചക്ക് ശേഷം വലിയ പ്രതീക്ഷകളോടെയാണ് ബ്രഹ്മാസ്ത്ര എത്തിയിരുന്നത്. ബോയ്കോട്ട് ആരോപണങ്ങള്‍ വന്നിരുന്നെങ്കിലും അതിന്റെയൊന്നും ആഘാതം സിനിമക്ക് ഏറ്റിട്ടില്ല.

K editor

Read Previous

‘ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കും’

Read Next

‘ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യത്തിനൊപ്പം’; വിനയന് ആശംസകളുമായി ഹരീഷ് പേരടി