ഗ്യാന്‍വാപി കേസ്; ഹിന്ദുസ്ത്രീകളുടെ ഹർജി നിലനില്‍ക്കുന്നതെന്ന് കോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും അവകാശം ചോദ്യം ചെയ്ത സിവില്‍ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നു വാരണാസി ജില്ലാ സെഷന്‍സ് കോടതി. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജികള്‍ക്കെതിരായ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് കോടതി തള്ളി.കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭാഗത്ത് മാ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നത്. വിധിക്കു മുന്നോടിയായി വാരണാസി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. വാരാണസി കമ്മിഷണറേറ്റ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമാധാനം ഉറപ്പാക്കാന്‍ അതതു പ്രദേശങ്ങളിലെ മതനേതാക്കളുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും പൊലീസ് കമ്മിഷണര്‍ എ സതീഷ് ഗണേഷ് പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കുന്നതു സംബന്ധിച്ച് ഹിന്ദു-മുസ്ലിം കക്ഷികളുടെ വാദങ്ങള്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വിഷയത്തില്‍ വാരാണസി ജില്ലാ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്നു ജൂലൈയില്‍ വ്യക്തമാക്കിയ സുപ്രീം കോടതി പറഞ്ഞു കേസ് ഒക്ടോബര്‍ 20 ലേക്കു മാറ്റിയിരുന്നു.

K editor

Read Previous

ആർഎസ്എസ് യൂണിഫോമിനെതിനെതിരെ കോൺഗ്രസ്; വിമർശിച്ച് ബിജെപി

Read Next

‘ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കും’