നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവം; നിയമനടപടി എടുക്കാൻ പൊലീസിന് നിർദേശം

ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പൊലീസിന് നിർദേശം നൽകി.

കുട്ടിയുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്ന് കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രനാണ് പൊലീസിന് നിർദ്ദേശം നൽകിയത്. കേസിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് കമ്മിഷനു സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസവിച്ചെന്ന് സംശയിക്കുന്ന യുവതിയുടേതാണ് കുഞ്ഞെന്ന് കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും കുഞ്ഞ് തന്‍റേതല്ലെന്ന നിലപാട് യുവതി ആവർത്തിച്ചു. അതിനാൽ, കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന ആവശ്യമായി വന്നേക്കും.

K editor

Read Previous

രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’ നേമത്ത് തുടങ്ങി

Read Next

ആത്മഹത്യയ്ക്ക് എതിരെ കുറിപ്പിട്ട തമിഴ് വസ്ത്രാലങ്കാര വിദഗ്ധ തൂങ്ങി മരിച്ചു; അന്വേഷണം നടത്തും