ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബഹിഷ്കരണാഹ്വാനങ്ങൾക്കിടയിലും രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗമായ ‘ശിവ’ വെറും രണ്ട് ദിവസം കൊണ്ട് നേടിയത് 150 കോടി രൂപ. 9 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 75 കോടി രൂപയാണ് നേടിയത്. ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അയാൻ മുഖർജിയാണ് സംവിധാനം.