ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തെക്കൻ ഒഡീഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൺസൂൺ പാത്തി നിലവിൽ അതിന്‍റെ സാധാരണ സ്ഥാനത്തിന് തെക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാൽ, അടുത്ത 3 ദിവസത്തേക്ക് തൽസ്ഥിതി തുടരാൻ സാധ്യതയുണ്ട്.
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡീഷ തീരത്തെ തീവ്ര ന്യൂനമർദം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കേരളത്തിലെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
സെപ്റ്റംബർ 11, 12 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിൽ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 11, 12 തീയതികളിൽ കേരള തീരത്തും അതിനോട് ചേർന്നുള്ള മധ്യ, കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.