പ്രകടനം അത്ര പോര; കീഴുദ്യോഗസ്ഥരെ ജയിലിലിട്ട് എസ് പി

ബീഹാർ: കീഴുദ്യോഗസ്ഥരുടെ പ്രകടനം മതിയാകാതെ വന്നതോടെ വിചിത്രമായ നടപടി നടപടി സ്വീകരിച്ച് ഉന്നത ഉദ്യോഗസ്ഥൻ. ബീഹാറിലെ ഒരു പോലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവാഡ ജില്ലയിലെ എസ്.പി കീഴുദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷയാണ് നൽകിയത്. തന്‍റെ അഞ്ച് കീഴുദ്യോഗസ്ഥരെ അദ്ദേഹം ജയിലിലടച്ചു.

ഏകദേശം രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥർ ഈ ശിക്ഷ അനുഭവിച്ചു. ഇവരുടെ പ്രകടനത്തിൽ ഒട്ടും തൃപ്തനല്ലെന്ന് പറഞ്ഞായിരുന്നു എസ്.പിയുടെ നടപടി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Read Previous

രാജസ്ഥാനെ ‘കർത്തവ്യസ്ഥാൻ’ എന്നാക്കിക്കൂടെ? തരൂരിന്റെ ട്വീറ്റ് ചർച്ചയാവുന്നു

Read Next

ഗ്യാന്‍വാപി മസ്ജിദ് കേസ് ഉത്തരവ് നാളെ; വാരണാസിയില്‍ കനത്ത സുരക്ഷ