കെസിആര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്; ദേശീയ പാര്‍ട്ടി രൂപീകരണം ഉടൻ

തെലങ്കാന: ദേശീയ പാർട്ടി ഉടൻ രൂപീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ദേശീയ പാർട്ടിയുടെ രൂപീകരണം. കെ ചന്ദ്രശേഖര റാവു ബിജെപി വിരുദ്ധ ക്യാമ്പിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി മതപരമായ ഭിന്നതകൾ സൃഷ്ടിക്കുകയാണെന്ന് ചന്ദ്രശേഖർ റാവു ആരോപിച്ചു. തെലങ്കാനയെ രാജ്യത്തെ സമാധാനപരമായ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. 25 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനാ പ്രതിനിധികൾ രാജ്യനന്മയ്ക്കായി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Previous

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഏഴാം തവണയും കിരീടം മല്ലപ്പുഴശേരിക്ക്

Read Next

മലയാളത്തിൽ മുദ്രാവാക്യം വിളി ;ആവേശം പകർന്ന് കനയ്യ കുമാർ