വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ‘ഭാരത് ജോഡോ യാത്ര’യിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വിഴിഞ്ഞം, സിൽവർ ലൈൻ സമരങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വച്ചാണ് യോഗം. എന്നാൽ രാഹുൽ വിഴിഞ്ഞം സന്ദർശിക്കാൻ സാധ്യതയില്ല.

അതേസമയം, തുറമുഖത്തിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന നിലപാടിലാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. നിയമാനുസൃതമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഇന്ന് അയച്ച സർക്കുലറിൽ പറയുന്നു.

അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാർച്ചിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് അതിരൂപത സമരത്തിന് പിന്തുണ തേടി സർക്കുലർ ഇറക്കുന്നത്.

K editor

Read Previous

സംസ്ഥാനത്തെ തെരുവുനായ ശല്യം അതീവ ഗുരുതരം, നാളെ മുഖ്യമന്ത്രിയെ കാണും: എം.ബി.രാജേഷ്

Read Next

മൂന്നാം പിണറായി സർക്കാർ വരും: സ്വാമി സച്ചിദാനന്ദ