ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ റീലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് വിവരം പങ്കുവെച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.
ബേസിലും ദർശനയും വിവാഹ വേഷത്തിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘ജാനേമൻ’ നിർമ്മിച്ച ചിയേഴ്സ് എന്റർടെയ്ൻമെന്റ് ആണ് ‘ജയ ജയ ജയ ജയ ഹേ’ നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത്, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.